മലയാള ജാതകം
ജാതകം എന്നത് ഒരു മനുഷ്യന്റെ ജ്യോതിഷപരമായ അടിസ്ഥാന വിവരങ്ങൾ ക്രോഡീകരിക്കുന്നതാണ്. ഒരാളുടെ ജനനസമയത്തുള്ള ഗ്രഹങ്ങളുടെ സ്ഥാനം കണക്കാക്കിയാണ് ആ വ്യക്തിയുടെ ജാതകം തയാറാക്കുന്നത്. ഭാരതീയ ജ്യോതിഷം അനുസരിച്ചു ഗ്രഹങ്ങളും , ഉപഗ്രഹങ്ങളും , ഗ്രഹസ്ഫുടങ്ങളും എല്ലാം ഭൂമിയിലെ ഓരോ ജീവജാലങ്ങളെയും സ്വാധീനിക്കുന്നുണ്ട്. ഓരോ മനുഷ്യന്റെയും ജാതകം പലതരത്തിൽ ആയിരിക്കും, കാരണം ജനന സമയം അനുസരിച്ചു ഗ്രഹങ്ങളുടെ നിലയും മാറി വരും. ഒരു വ്യക്തിയുടെ ജാതകം ഗണിക്കുവാനായി വേണ്ടത് ആ വ്യക്തിയുടെ ജനന തീയതി, ജനനസമയം, സമയമേഖല കൂടാതെ ജനന സ്ഥലം എന്നിവയാണ്.
രണ്ടു ജാതകങ്ങൾ തമ്മിലുള്ള പൊരുത്തം നോക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ ജാതകം ലഭിക്കുന്നതിനായി നിങ്ങളുടെ ജനനതിയതി , സമയം കൂടാതെ ജനനസ്ഥലം എന്നിവ താഴെ രേഖപ്പെടുത്തുക
ജാതക റിപ്പോർട്ടിൽ താഴെ പറയുന്ന വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.
- ഗ്രഹനില (12 രാശി കളും ഓരോരാശിയിലുമുള്ള ഗ്രഹങ്ങളുടെ സ്ഥാനവും )
- വിംശോത്തരി ദശ
- അന്തർദശ അഥവാ ഭുക്തി
- മഹാദശയും ജാതകന് അതുമൂലമുണ്ടാകുന്ന ഫലങ്ങളും
- പര്യന്തര ദശാ സമയങ്ങൾ
- വർഗചാർട്ടുകൾ
- കുജദോഷ നിരൂപണം
- യോഗങ്ങളും പരിഹാരങ്ങളും